Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passenger

യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി; അ​ന്ത​ർ​സം​സ്ഥാ​ന, വി​നോ​ദ​സ​ഞ്ചാ​ര സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും മ​റ്റ് അ​ധി​ക സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യും. ഓ​ഗ​സ്റ്റ് 21 മു​ത​ൽ 25 വ​രെ​യും ഓ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ​യും പ്ര​തീ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി സീ​റ്റ് ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ട് വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും. തി​ര​ക്ക​നു​സ​രി​ച്ച് ഈ ​റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. ഇ​തി​നു പു​റ​മെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ വ​ഴി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ താ​ല്പ​ര്യ​പ്ര​കാ​രം പ്ര​ത്യേ​ക ട്രി​പ്പു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വോ​ണം ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ഷെ​ഡ്യൂ​ളു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും പു​തു​താ​യി ആ​രം​ഭി​ച്ച വോ​ൾ​വോ എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് സ​ർ​വീ​സ് ഇ​തി​ന​കം ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് സ​ർ​വീ​സ് ഇ​ന്നാ​രം​ഭി​ക്കും.

ബ​സ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും 9447071021 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ ‘ഹാ​യ്’ എ​ന്ന് സ​ന്ദേ​ശം അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​പു​റ​മെ എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി നി​യോ ഒ​പി​ആ​ർ​എ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും www.keralartc.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും കെ​എ​സ്ആ​ർ​ടി​സി റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി​യും മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

National

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും റോ​ബോ​ട്ട് യു​ഗ​ത്തി​ലേ​ക്ക്

വി​ശാ​ഖ​പ​ട്ട​ണം: സാ​ങ്കേ​തി​ക​ വി​ദ്യ​യു​ടെ​യും നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ​യും സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​യാ​റെ​ടു​ത്ത് റെ​യി​ൽ​വേ​യും. പ്രാ​രം​ഭ​മാ​യി സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റെ​യി​ൽ​വേ.

പ​രീ​ക്ഷ​ണാ​ർ​ത്ഥം ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍​വേ​യ്ക്കു കീ​ഴി​ലെ വി​ശാ​ഖ​പ​ട്ട​ണം സ്റ്റേ​ഷ​നി​ലാ​ണ് റോ​ബോ​ട്ടി​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത്. മ​ഹാ​ഭാ​ര​ത​ത്തി​ല്‍​നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് " എ​എ​സ്‌​സി അ​ര്‍​ജു​ന്‍' എ​ന്നാ​ണ് റോ​ബോ​ട്ടി​നു പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​മെ​ന്നു ക​ണ്ടാ​ൽ രാ​ജ്യ​ത്തെ എ​ല്ലാ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടി​നെ രം​ഗ​ത്തി​റ​ക്കും.

റെ​യി​ല്‍​വേ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഫോ​ഴ്‌​സി (​ആ​ർ​പി​എ​ഫ്) ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ആ​ന്ധ്ര​യി​ലെ റോ​ബോ​കോ​പ്ല​ർ എ​ന്ന ക​മ്പ​നി​യാ​ണ് റോ​ബോ​ട്ട് നി​ർ​മി​ച്ച​ത്.

പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​നു​ശേ​ഷ​മാ​ണ് നി​ര​വ​ധി പ​രി​ഷ്‌​കാ​ര​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​തു വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 20 ല​ക്ഷം രൂ​പ വ​രെ ചെ​ല​വാ​യി​ട്ടു​ണ്ട്. ഭാ​വി​യി​ൽ റോ​ബോ​ട്ടി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ല്‍, സ്റ്റേ​ഷ​ന്‍ മേ​ല്‍​നോ​ട്ടം എ​ന്നീ മേ​ഖ​ല​യി​ലാ​ണ് അ​ര്‍​ജു​ന്‍ റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക. യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍, ട്രെ​യി​ന്‍ വി​വ​ര​ങ്ങ​ള്‍ മു​ത​ലാ​യ​വ​യെ​ല്ലാം റോ​ബോ​ട്ടി​നോ​ടു ചോ​ദി​ച്ച​റി​യാം. ഇ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ട്. ഈ ​സ​വി​ശേ​ഷ​ത​ക​ൾ​ക്കൊ​ണ്ട് ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് സം​ബ​ന്ധി​ച്ച വി​വ​രം അ​ര്‍​ജു​ന്‍ സ്വ​യം അ​വ​ലോ​ക​നം ചെ​യ്ത് ആ​ര്‍​പി​എ​ഫി​നു കൈ​മാ​റും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വൃ​ത്തി​യാ​യി കി​ട​ക്കു​ന്നു​ണ്ടോ, സം​ശ​യ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്നും നി​രീ​ക്ഷി​ക്കും. ആ​ളു​ക​ളു​ടെ മു​ഖം തി​രി​ച്ച​റി​യു​ന്ന ഫേ​സ് റ​ക്ക​ഗ്‌​നി​ഷ​ന്‍ സം​വി​ധാ​നം റോ​ബോ​ട്ടി​നു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി, സം​ശ​യാ​സ്പ​ദ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും റെ​യി​ല്‍​വേ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി യാ​ത്ര​ക്കാ​ര്‍​ക്ക് വി​വ​രം ന​ല്‍​കും. ന​മ​സ്‌​തേ പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന റോ​ബോ​ട്ട് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടാ​ല്‍ സ​ല്യൂ​ട്ട് അ​ടി​ക്കും. പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു റോ​ബോ​ട്ടി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ജ​ന​റ​ല്‍ അ​ലോ​ക് ബോ​റ പ​റ​ഞ്ഞു.

Kerala

കാട്ടാക്കടയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു; സ്ത്രീക്കു ഗുരുതര പരിക്ക്

കാ​ട്ടാ​ക്ക​ട: മൈ​ലോ​ട്ടു​മൂ​ഴി​യി​ൽ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ശാ​ന്ത എ​ന്ന സ്ത്രീ​യു​ടെ കൈ​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൈ​വി​ര​ലു​ക​ൾ അ​റ്റു​പോ​കാ​റാ​യ സ്ഥി​തി​യി​ലാ​യി​രു​ന്നു.

ഒ​രു ഓ​ട്ടോ​റി​ക്ഷ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​റ​ക്ക​വും വ​ള​വും കൂ​ടി​യ റോ​ഡ് ഭാ​ഗ​മാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​റ​ക്ക​വും വ​ള​വും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ചി​ല​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ഉ​ട​ൻ​ത​ന്നെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി.

Kerala

യാത്രക്കാരന്‍റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.


തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്‍റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.

തലയോലപ്പറമ്പ് ഗവൺമെന്‍റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​ക്ര​മം; പോ​ലീ​സു​കാ​ര​ന് കുത്തേറ്റു

കോ​ട്ട​യം: ട്രെ​യി​നി​ല്‍​വെ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​ന​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി അ​നി​ൽ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​പി​ച്ചെ​ത്തി​യ അ​നി​ൽ​കു​മാ​റും ടി​ടി​ഇ​യു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​നി​ൽ​കു​മാ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​നു​ള്ളി​ല്‍ മി​നി ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​അ​റ്റു

തൃ​ശൂ​ര്‍: കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​നു​ള്ളി​ല്‍ മി​നി ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​അ​റ്റു​പോ​യി. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി സു​ജി​ന്‍റെ (22) ഇ​ട​തു​കൈ ആ​ണ് മു​ട്ടി​ന് മു​ക​ളി​ല്‍ വ​ച്ച് അ​റ്റു​പോ​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി ക​യ​റ്റി വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു വ​ശം ചേ​ര്‍​ന്ന് പോ​വു​ന്ന​തി​ന്‍റെ​യും കൈ​വ​രി​യി​ല്‍ ത​ട്ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ സു​ജി​ന്‍റെ കൈ ​കൈ​വ​രി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സു​ജി​നെ ഒ​രു ആം​ബു​ല​ന്‍​സി​ലും കൈ ​മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ലു​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Kerala

കൊ​ല്ല​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല സ്വ​ദേ​ശി അ​ബ്ദു​ൾ മു​ത്ത​ലി​ഫ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 8.13ന് ​പ​ട​പ്പ​നാ​ൽ ക​ല്ലും​പു​റ​ത്ത് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം-​പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട് അ​മി​ത വേ​ഗ​ത്തി​ൽ പോ​യ സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

അ​ബ്ദു​ൾ മു​ത്ത​ലി​ഫി​ന് ഒ​പ്പം സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​പി​ള്ള​യ്ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Latest News

Corehub Up